---
title: " കണ്ണൂരിൽ   വഴിയാത്രക്കാരൻ ആംബുലൻസ് തട്ടി മരിച്ചു"
english_title: "A passer-by hit an ambulance in Kannur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/160468/A passer-by hit an ambulance in Kannur"
published_at: "2023-11-08T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b17636f2e4_images_(8).jpeg"
keywords: []
---

#  കണ്ണൂരിൽ   വഴിയാത്രക്കാരൻ ആംബുലൻസ് തട്ടി മരിച്ചു

> **Lead Summary:** ആംബുലൻസ് തട്ടി വഴിയാത്രക്കാരനായ വ്യദ്ധൻ മരിച്ചു. ഒദയമ്മാടത്തെ പഞ്ചിക്കീൽ കോരൻ 85 (കര ക്കീൽ കോരൻ ) ആണ് മരിച്ചത്.

## Article Content

ആംബുലൻസ് തട്ടി വഴിയാത്രക്കാരനായ വ്യദ്ധൻ മരിച്ചു. ഒദയമ്മാടത്തെ പഞ്ചിക്കീൽ കോരൻ 85 (കര ക്കീൽ കോരൻ ) ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകീട്ട് ആറര മണിയോടെയാണ് സംഭവം. പഴയങ്ങാടി ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ആംബുലൻസാണ് പള്ളിച്ചിലിൽ വെച്ച് കോരന്റെ ദേഹത്ത് തട്ടിയത്.

ഉടൻ തന്നെ കണ്ണൂർ എ.കെ.ജി ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഭാര്യ: കെ.വി.കല്ല്യാണി . മക്കൾ : അജിത, ജനകൻ, ആനന്ദൻ , മരുമക്കൾ : പരേതനായ സുധാകരൻ (കുഞ്ഞിമംഗലം) ബിന്ദു (തളിയിൽ ) സനിത (കണ്ണ പിലാവ് ) സഹോദരങ്ങൾ: പരേതനായ പഞ്ചിക്കീൽ കണ്ണൻ. സംസ്കാരം ഇന്ന്ഉച്ചയ്ക്ക് 1 മണിക്ക് ഒദയമ്മാടം സമുദായ ശമ്ശാനത്തിൽ .

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/160468/A passer-by hit an ambulance in Kannur)